2014, മാർച്ച് 4, ചൊവ്വാഴ്ച

FOLLOW MY TEAM SOLAR....

ഞാൻ ഒരു  രാഷ്ട്രീയ പാർട്ടികളുടെയും വക്താവല്ല എന്ന് ആവർത്തിച്ച്‌ ആവർത്തിച്ചു പറഞ്ഞ് ഞാൻ ഒരു  ബിസിനെസ്സ്കാരിയാണെന്ന്  സരിത  പ്രഖ്യാപിച്ചത് കൊണ്ട് മാത്രം പിങ്ക്ബെർഗ് സരിതാ വിഷയത്തിൽ ഇടപെടുന്നു...

   ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ല എന്ന് പറഞ്ഞതിലും പിങ്ക് ബെർഗിനിനെ ഈ സാഹസത്തിനു മുതിരാൻ മുതിരാൻ  പ്രേരിപ്പിച്ചത് കേരളം സ്ത്രീകൾക്ക് ബിസിനെസ്സ് ചെയ്യാൻ പറ്റിയ സംസ്ഥാനം അല്ല എന്ന സരിതയുടെ കടുത്ത പ്രസ്ഥാവന ആണ്.
 
 കേരളം വനിതാ സംരഭകർക്ക് പറ്റിയ സംസ്ഥാനം അല്ല സ്ത്രീകളായ ബിസിനെസ്സുകാർക്ക് ഇവിടെ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന നിർണായക പ്രസ്ഥാവന അവർ പറയുമ്പോൾ മലയാളത്തിലെ ഒരു പെണ്‍കുട്ടിയുടെ ബിസിനെസ്സ് ബ്ലോഗിന് ഇത് കണ്ടു നിൽക്കാൻ (കേട്ടുനിൽക്കാൻ ) ആയില്ല അത്രേയുള്ളൂ.....സ്വയം അധപതിക്കെരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഈ വിഷയത്തിൽ ബിസിനെസ്സ് സംബന്ധമായ ( എന്തൊക്ക ബിസിനെസ്സുകൾ !!!) ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും പിങ്ക്ബെർഗ് ഇടപെടാതെ ഒരു നിശ്ച്ചിത അകലം പാലിച്ചത്......കേരളം സ്ത്രീകൾക്ക് ബിസിനെസ്സ്  ചെയ്യാൻ പറ്റുന്ന സംസ്ഥനമാണോ എന്ന് ഈ ആഴ്ച തന്നെ അവർ വെളിപ്പെടുത്തും...അതുകൊണ്ട് രാഷ്ട്രീയ കേരളം മാത്രമായിരിക്കില്ല വ്യവസായ-വാണിജ്യ കേരളവും ഉറ്റു നോക്കുകയാണ് അവരുടെ വെളിപ്പെടുത്തലുകൾക്ക് വേണ്ടി....

         അവർ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ച പദം വിലപേശൽ എന്നാണ് അതിലും ഇല്ലേ ചില വാണിജ്യ വ്യവസായങ്ങൾ !!!!!!!

               എന്റെ ലൈഫിൽ എന്ത് സംഭവിച്ചു എന്ന് വണ്‍ ബൈ വണ്‍ ആയി പറഞ്ഞു തരാം എന്ന് അവർ പറഞ്ഞപ്പോൾ പിങ്ക്ബെർഗ് ഒന്ന് ശ്രദ്ധിച്ചു...നൈന കിദ്വായിയെ പോലുള്ളവർ സ്വന്തം ജീവിത കഥ പുസ്തകമാക്കാൻ പോകുന്നത് പോലെ കേരളത്തിൽ  നിന്നുള്ള ഒരു പ്രമുഖ ബിസിനെസുകാരി തന്റെ അനുഭവ കഥ പറയുമ്പോൾ പിങ്ക്ബെർഗ്  ശ്രദ്ധിച്ചില്ലെങ്കിൽ മോശമല്ലേ....കാരണം വനിതാ സംഭകരോട് പിങ്ക്ബെർഗിനു ഇത്തിരി താല്പര്യകൂടുതൽ ഉണ്ട്...ഈ സരിത അടുത്ത രശ്മി ബൻസാൽ ആകില്ലെന്ന് ആരു കണ്ടു..!!!!

 STAY HUNGRY STAY FOOLISH,I HAVE A DREAM,POOR LITTLE RICH HOME,CONNECT THE DOTS,FOLLOW EVERY RAINBOW, തുടങ്ങിയ സംരംഭക രംഗത്തെ പുതകങ്ങൾക്ക് ശേഷം ഇനി വരുന്നത് FOLLOW MY TEAM SOLAR ആണെങ്കിൽ അതും സ്വീകരിച്ചല്ലേ പറ്റൂ പിങ്ക്ബെർഗ് ന്...

   സരിതയെ ഒരു സംരഭാകയായി  കണക്കാക്കാൻ പറ്റുമൊ എന്നറിയില്ല......എന്തായാലും അവർക്ക് IIM ൽ നിന്ന് MBA ഉള്ളതായി അറിവില്ല...ഉള്ളത് ENGINEERING ബിരുദമാണ്....അവരുടെ അകാടെമിക് ബാക്ക്ഗ്രൗണ്ട് മോശമല്ലെന്ന് മറ്റാർക്കും അറിയില്ലെങ്കിലും  ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകർക്ക് നന്നായി അറിയാം. പക്ഷെ താൻ മാർക്കറ്റിംഗ് വിഭാഗത്തിലായിരുന്നു എന്നാണ് സരിത പറയുന്നത്.....മിനിമം ഒരു 70 സാരിയും അതിനിണങ്ങുന്ന ആഭരണങ്ങളും ഒരു മാർക്കറ്റിംഗ് എക്സിക്യൂടീവിനു വേണ്ടേ എന്നവർ ചോദിക്കുമ്പോൾ അതിനൊരു LOGICAL AGREEMENT ഉം ഉണ്ട്.....

A FOR ABDULLAKKUTTY എന്ന് തുട ങ്ങുന്ന ഒരു സംരംഭകയുടെ ആത്മകഥക്കായി പിങ്ക്ബെർഗ് കാത്തിരിക്കുന്നു.... കേരളം സ്ത്രീകൾക്ക് ബിസിനെസ്സ് ചെയ്യാൻ പറ്റുന്ന സ്ഥലമാണോ എന്നൊന്ന് അറിയണോല്ലോ........ഇതിൽ നിന്നും ഉത്തരം കിട്ടിയിലെങ്കിൽ പിങ്ക്ബെർഗ് ബീന കണ്ണന്റെയോ പർവീണ്‍ ഹാഫിസിന്റെയോ ഷീല ചിറ്റിലപ്പള്ളിയുടെയോ ഒക്കെ ആത്മകഥകൾക്കായി കാത്തിരുന്നോളം....
 
         
 

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

THE ECONOMIC SEPARATION.....


    
      
        "എല്ലാ മോചന വ്യവസ്ഥകളും ഉൾക്കൊള്ളിച്ചുള്ള ഒരു വിവാഹ ബന്ധം പോലെ ഞാൻ ഈ  കരാറിൽ ഒപ്പ് വയ്ക്കുന്നു....." 1955 ൽ ഐക്യ ആന്ധ്രാപ്രദേശ് കരാറിൽ ഒപ്പ് വയ്ക്കുമ്പോൾ ജവഹർലാൽ നെഹ്‌റു  പറഞ്ഞ വാക്കുകളാണിത്. എപ്പോൾ വേണമെങ്കിലും വിഭജിക്കപ്പെടണം  എന്ന ഉത്തമബോധ്യം നെഹ്രുവിനു നന്നായുണ്ടായിരുന്നു...

   അങ്ങനെ  കോണ്‍ഗ്രസ് യോജിപ്പിച്ചത് കോണ്‍ഗ്രസ് തന്നെ വേർപെടുത്തി....

ഹൈദ്രബാദിനെ അന്ധ്രയോട് ചേർക്കുക എന്ന കോണ്‍ഗ്രസ് നിർദേശം അന്നത്തെ മുഖ്യമന്ത്രി ബർഗുള രാമകൃഷ്ണ റാവു 1953 ൽ പിന്തുണച്ചിരുന്നു. ഇതിൽ അന്നുതന്നെ ജനങ്ങൾക്ക് പ്രതിഷേധവും ഉണ്ടായിരുന്നു.അതേസമയം സംസ്ഥാന പുനസംഘടനക്ക് നിയോഗിക്കപ്പെട്ട ഫസൽ അലി കമ്മീഷൻ തെലങ്കാനയെ ആന്ധ്രയോട് യോജിപ്പിക്കുന്നത് അംഗീകരിച്ചിരുന്നില്ല.ഇത് പക്ഷെ അവഗണിക്കപ്പെട്ടു..മന്ത്രി സഭയിൽ 40 ശതമാനം പ്രാതിനിത്യം,മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഉപമുഖ്യമാന്ത്രിയോ തുടങ്ങി 10 മോഹന വാഗ്ദാനങ്ങൾ നൽകി കേന്ദ്ര സർക്കാർ തെലങ്കാനയെ അല്ലെങ്കിൽ ഹൈദ്രബാദിനെ അന്ധ്രയോട് ചേർത്തു....പക്ഷേ ഈ മോഹന വാഗ്ദാനങ്ങൾ എല്ലാം പേപ്പറുകളിൽ ഒതുങ്ങി...
  
  അങ്ങനെ തെലങ്കാന എന്ന സംസ്ഥാനത്തിനായുള്ള മുറവിളികൾ വീണ്ടും ശക്തമയി....പിന്നോക്കാവസ്ഥ ആയിരുന്നു  എന്നും തെലങ്കാനയുടെ പ്രശ്നം.നൈസാമിന്റെ ഈ പഴയ നട്ടുരാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമാണ്...അന്ധ്രയെന്ന് കേൾക്കുമ്പോഴേ ഹൈദ്രബാദിന്റെ നിറപ്പകിട്ടുകൾ  മാത്രം മനസിലേക്കോടിയെത്തുന്നതിനാൽ നാം ഇതൊന്നും (പിങ്ക്ബെർഗ് പ്രത്യേകിച്ചും) ചിന്തിക്കാറില്ലെന്ന് മാത്രം...ഉസ്മാനിയ യൂണിവെഴ്സിറ്റിയിലെ വിദ്യാർത്ഥികൾ മനുഷ്യ പന്തങ്ങളായി കത്തി ആത്മഹത്യ ചെയ്തത് ഉൾപ്പടെ 370 ൽ അധികം ജീവനുകളാണ് തെലങ്കാനക്ക് വേണ്ടി ഇതുവരെ പൊലിഞ്ഞത്...

      ഐക്യ ആന്ധ്രക്കും വേണ്ടി നടന്നു നിരവധി പ്രക്ഷോഭങ്ങൾ...1970 കളിലെ ജയ്‌ ആന്ധ്രാ പ്രക്ഷോഭം തുടങ്ങി ഇപ്പോൾ ജഗൻ മോഹൻ റെഡി നടത്തുന്ന നിരാഹാര സമരവും നാളെ സീമന്ധ്രയിൽ ആചരിക്കപ്പെടുന്ന കരിദിനവും ഉൾപ്പടെ നിരവധി സമരങ്ങൾ......

നിരവധി തവണ ഭരണ പ്രതിപക്ഷ പാർട്ടികളുടെ വാക്കുകളെ വിശ്വസിച്ച് വിഡ്ഢികളായവരാണ് തെലങ്കാനക്കാർ....1990 കളിൽ സമരം ശക്താമായപ്പോൾ ബി ജെ പി നൽകിയ വാഗ്ദാനം പക്ഷെ പാലിക്കപ്പെട്ടില്ല...( ഈ ശക്തിയർജിക്കൽ ബി ജെ പി നിർദേശ പ്രകാരമായിരുന്നെന്ന് തോന്നുന്നു)

2001  ൽ ചന്ദ്ര ശേഖര റാവു തെലങ്കാന രാഷ്ട്ര സമിതിക്ക് രൂപം നൽകിയതോടെ സമരം വീണ്ടും ശക്തിപ്പെട്ടു...
റാവുവിന്റെ ഉപവാസ സമരങ്ങളും ഫലം കണ്ടില്ല...2010-20012 ൽ 300 യുവാക്കളാണ് തെലങ്കാനക്ക് വേണ്ടി ആത്മഹത്യ ചെയ്തത്.അതിൽ 16 യുവാക്കൾ തീകൊളുത്തി മരിക്കുകയായിരുന്നു...
2009 ചിദംബരം നല്കിയ വാക്ക് 2013 ജൂലായ്‌ 30 ന് പാലിക്കപ്പെട്ടു..ഇന്ന് ബില്ലിനും അംഗീകാരം ലഭിച്ചു...അങ്ങനെ തെലുങ്ക്‌ സംസാരിക്കുന്നവർക്കയി പുതിയൊരു സംസ്ഥാനം എന്ന  ആവശ്യം അംഗീകരിക്കപ്പെട്ടു...

  10 വർഷത്തേക്ക് ഹൈദ്രബാദ് ഇരു സംസ്ഥാനങ്ങൾക്കും സ്വന്തമാണെങ്കിലും അത് പിന്നീട് തെലങ്കാനക്ക് മാത്രമാകും..വിഭജനത്തിന്റെ മുറിവുകൾ  പല പ്രശ്നങ്ങളും സൃഷ്‌ടിക്കും...അതിർത്തി നിർണയം, കൃഷ്ണ ഗോദാവരി നദികളിലെ വെള്ളം പങ്കുവക്കൽ തുടങ്ങിയവ വലിയ പ്രശ്നങ്ങളായി മാറാം...


അതിരു കടക്കുന്നു എന്ന് മനസിലാക്കിക്കൊണ്ട് ക്ഷമാപണത്തോടെ ഇനി പിങ്ക്ബെർഗിനായി എഴുതാം...


      ഹൈദ്രബാദ്  ഇന്ത്യയുടെ മൂന്ന് HUB കളാണ്...കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ - IT HUB , PHARMASUITICAL HUB ,FILM HUB (ആന്ധ്രയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച ഇന്ത്യൻ  ഔഷധ നിർമാണ മേഖലയെ ലോകത്തിലെ no 1 ആക്കിയ ഡോ. റെഡിയെ സ്മരിച്ചുകൊണ്ട് തന്നെ,പിന്നെ film city,'വ്യവസായങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് ഹൈദ്രബാദ് ൽ ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ..) ഈ വ്യവസായങ്ങൾക്കെല്ലാം മുതൽ മുടക്കിയിരിക്കുന്നവർ അന്ധ്രാക്കാർ ആണെന്നുള്ളതാണ് പരമാർഥം...

ഭാഷാടിസ്ഥാനതിലയിരുന്നു പണ്ട് വിഭജനം..ഇപ്പോൾ ഇത് ഭൂമിശാസ്ത്ര പരമായി പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനതിന്റെ വികസനത്തിന്‌ വേണ്ടിയുള്ള മുറവിളിയുടെ അടിസ്ഥാനത്തിൽ നടന്ന വിഭജനം......പക്ഷേ ആന്ധ്രാ വിഭജനം പൂർത്തിയാകണമെങ്കിൽ സാമ്പത്തികാടിസ്ഥാനത്തിലുള്ള വിഭജനം നടക്കണം..10 വർഷം കഴിയുമ്പോൾ ഇന്ത്യ ഭരിക്കുന്ന ഗവണ്‍മെന്റ് അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ആയിരിക്കും ഇത്.


വളരെ ആഴത്തിൽ പിങ്ക്ബെഗിന് പുറത്തു നിന്ന് ഞാൻ ചിന്തിക്കുമ്പോൾ എനിക്ക് മനസിലായത് ഇത്ര മാത്രം...ആന്ധ്രാ വിഭജനത്തെ അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന് ഇനിയും എനിക്ക് അറിയില്ല....



   



 

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

A DIFFERENT PEPPER STORY......

    
ഒരു വേറിട്ട കുരുമുളക് കഥ
             പിങ്ക് ബെർഗ് വേണ്ട വാർത്തകൾക്കായി സാധാരണ വാർത്തകളെ ഞാൻ ഒരൽപം ബിസിനെസ്സ് കണ്ണോടെ നോക്കേണ്ടതായി വരാറുണ്ട് പലപ്പോഴും.പക്ഷേ ഒറ്റ നോട്ടത്തിലെ പിങ്ക്ബെർഗിലേക്ക് വരാൻ (കയ്യിൽ പെപ്പെർ സ്പ്രേ ഉണ്ടോ എന്ന് അറിയില്ല എങ്കിൽ കൂടിയും ) കാത്തിരുന്ന ആരാധ്യ ശ്രീമാൻ ലഗടപതി രാജഗോപാൽ എം പി അവർകൾക്ക് സ്വാഗതം അസംശിച്ചുകൊണ്ട് തുടങ്ങട്ടെ......


            തെലങ്കാന എന്ന് കേൾക്കുന്നതെ കലിയാണ് ഈ എം പി അദ്ദേഹത്തിന്..ഐക്യ ആന്ധ്രക്ക് വേണ്ടി ഇത്ര അധികം മുറവിളി കൂട്ടിയ ഒരു ആന്ധ്രാ എം പി  ഉണ്ടാവില്ല രാജഗോപാൽ അല്ലാതെ.

           2009 ൽ തെലങ്കാന എന്ന സംസ്ഥാനം രൂപീകരിക്കാൻ പോകുന്നു എന്ന് ചിദംബരം പറഞ്ഞപ്പോൾ ആദ്യം രാജിവച്ച എം പി എൽ രാജഗോപാൽ ആയിരുന്നു. അതിനു ശേഷം അദ്ദേഹം ആന്ധ്രയിൽ കാട്ടിക്കൂട്ടിയ നാടകങ്ങൾ 2009 ൽ തന്നെ മാധ്യമങ്ങൾ പറഞ്ഞു ചിരിച്ചു തളർന്നതാണ്. ഉപവാസ സമരങ്ങളും ഉപരോധ സമരങ്ങളും ഇന്നത്തെ പോലെ അത്രയും TRENDY  അല്ല അന്ന്. എങ്കിലും ഈ  മഹാൻ ഒരു ഗംഭീര ഉപവാസ സമരം തന്നെ സംഘടിപ്പിച്ചു - ഐക്യ ആന്ധ്രക്ക് വേണ്ടി ഇന്ത്യൻ പതാകക്ക് കീഴിൽ ...സമരം ഒരാഴ്ച നീണ്ടു .......അവശനായ കലാകാരനെ (നാടക കലാകാരനെ എന്ന് തന്നെ പറയണം എന്നു  തോന്നുന്നു ) അറസ്റ്റ്  ചെയ്തു ആശുപത്രിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി ഉത്തരവായി അങ്ങനെ സമര നായകൻ ഹൈദ്രബാദ് സർക്കാർ ആശുപത്രിയിലായി. 200 സുരക്ഷാ ഉദ്യോഗസ്ഥരെയും ഈ കോണ്‍ഗ്രസ് എം പി ക്ക് മുഖ്യമന്ത്രി നൽകി .....

         ഒന്ന് ടോയ്ലെറ്റ് ൽ പോകണം എന്ന് പറഞ്ഞ് 200 പോലീസുകാരുടെയും കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞ ഇദ്ദേഹം പിന്നെ പൊങ്ങിയത് നിംസ് ആശുപത്രിയിലായിരുന്നു .....പിറ്റെന്ന് രാവിലെ....രാവിലെ തന്നെ സിറ്റി പോലീസ് കമ്മീഷണറെ  സസ്പെൻഡ് ചെയ്ത വാർത്തയും ഇന്ത്യ ആകെ കേട്ടു...
  
              ഈ ഒളിച്ചോട്ട കഥ പറയേണ്ട കാര്യം പിങ്ക്ബെർഗിനില്ല..... എന്നാലും നായകൻ അത്ര അഭിനയ പാരമ്പര്യം ഇല്ലാത്ത ആളാണെന്ന്  പറഞ്ഞ് ആരും മാറ്റി നിർത്തരുത് ....അതുകൊണ്ട് പറഞ്ഞു പോയതാണ്..

      1986  ൽ മുതിർന്ന കോണ്‍ഗ്രസ്  നേതാവായ പി ഉപേന്ദ്രയുടെ മകളെ വിവാഹം കഴിച്ചപ്പോൾ തന്നെ ഈ മെക്കാനിക്കൽ എഞ്ചിനീയർക്ക് രാഷ്ട്രീയത്തിലേക്ക് ഒരു കണ്ണുണ്ടായിരുന്നു ... 1985 ൽ അദ്ദേഹം ജോയിൻ ചെയ്യുമ്പോഴുള്ള കമ്പനി ആയിരുന്നില്ല അദ്ദേഹത്തന്റെ കയ്യിൽ കിട്ടിയതിനു ശേഷം  LANCO INFRATECH .ഒരു  നിർമാണ കമ്പനിയെ കുറഞ്ഞ കാലയളവിൽ അദ്ദേഹം ഒരു ബഹുമുഖ കമ്പനിയായി വളർത്തിയെടുത്തു. ബിസിനെസ്സ് ഉം രാഷ്ട്രീയവും തമ്മിലുള്ള അഗാധ ബന്ധവും അദ്ദേഹം മനസിലാക്കി....(ഇപ്പോൾ കേജ്രിവാൾ മറ്റൊരു തരത്തിൽ മനസിലക്കുന്നതുപൊലെ അല്ല ) പി ഉപേന്ദ്രയെന്ന മുൻ കേന്ദ്ര മന്ത്രിയുടെ മരുമകന്റെ ബിസിനെസ്സ് രംഗത്തെ വളർച്ച അത്ഭുതാവഹമായിരുന്നു .... കമ്പനി അന്താരാഷ്ട്ര കരാർ ഇടപാടുകളിലേക്കും ഖനനം,വൈദ്യുതി ഉത്പാദനം,സോളാർ വൈദ്യുതി,infrastructure , തുടങ്ങി നിരവധി മേഖലകളിലേക്ക് കൂടി വളർന്നു.. LANCO തലവൻ എന്ന സ്ഥാനത്ത് നിന്ന്  ഇറങ്ങി 2004 ൽ വിജയവാഡ യിൽ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചു..പണത്തിന്റെ ശക്തി അദ്ദേഹം നന്നായി തിരിച്ചറിഞ്ഞത് പക്ഷെ 2009 ലെ തിരഞ്ഞെടുപ്പിലയിരുന്നു. സംസ്ഥാനം മുഴുവൻ കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിയിട്ടും രാജഗോപാൽ പുഷ്പം പോലെ വിജയിച്ചു.....

           ആന്ധ്രയിൽ നിന്നുള്ള  ,വ്യക്തമായി പറഞ്ഞാൽ സീമാന്ധ്രയിൽ നിന്നുള്ള ഈ ലോക്സഭാംഗം തെലങ്കാനയെ ഇത്ര അധികം എതിർക്കുന്നത് എന്തുകൊണ്ടാകാം ???

      2009 ൽ election commission നു സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ അദ്ദേഹം കാണിച്ചിരിക്കുന്ന സ്വത്ത്‌ 300 കോടിയുടേതാണ് ... അതിന്റെ നല്ലൊരു ശതമാനവും അന്യ സംസ്ഥാനത്തേക്ക് പോകും എന്ന ഭയം തന്നെ ആകും അതിനു പിന്നിലുള്ള ചേതോവികാരം..... നിസംശയം..

               300 കോടി ആസ്തിയുടെ ഒരു വിഹിതമല്ല അത് എന്ന അറിയുമ്പോൾ ഇദ്ദേഹം ഈ കാട്ടികൂട്ടുന്ന പരാക്രമങ്ങളോട് നമുക്ക് തോന്നിയ അതിശയോക്തി കുറയും...

      LANCO GROUP  ന്റെ ചെയർമാനാണ് ഇദ്ദേഹം.കഴിഞ്ഞ വർഷത്തെ മാത്രം കമ്പനിയുടെ വരുമാനം 13,887 കോടി രൂപ ആയിരുന്നു .... രാജഗോപാലിന്റെ വലിയ സ്വപ്ന ങ്ങളിൽ   ഒന്നാണ് LANCO HILL PROJECT .....ഇതിനായി കണക്കറ്റ സ്ഥലമാണ്‌ ഇദ്ദേഹം വാങ്ങിക്കൂട്ടിയിരിക്കുന്നത്...പക്ഷെ വാങ്ങിയ സ്ഥലം എല്ലാം 'തെലങ്കനയിലും   


സംസ്ഥാനത്തെ ഏറ്റവും വലിയ സ്വതന്ത്ര പവർ നിർമാതാക്കളാണ് LANCO കമ്പനി.  ഇപ്പോൾ...3.3 G W ആണ് ഇതിന്റെ കപ്പാസിറ്റി ...ടാറ്റാ ക്ക് പോലും 3 G W ആണുള്ളത്.5 million ton  വർഷം ഖനനം നടത്തുന്ന GRIFFIN  COAL  നെ 730 million   Australian ഡോളറിനാണ്‌ LANCO ഏറ്റെടുത്ത് ...... LANCO യുടെ ഏകദേശ ആസ്തി 50,821 കോടി രൂപയാണ് ....ഇതൊക്കെ മറ്റൊരു സംസ്ഥാനത്ത് ആയിപ്പോകുക...എങ്ങിനെ പെപ്പെർ സ്പ്രേ ഉം ആയി വരാതിരുക്കും അല്ലെ ലോക്സഭയിൽ ആണെങ്കിൽ കൂടി........

     പക്ഷെ ചില കാര്യങ്ങളിൽ ഈ എഞ്ചിനീയർക്ക് ഐ ഐ ടി എഞ്ചിനീയർ ഉടെ അത്ര ബുദ്ധിയില്ലതായിപ്പോയി .......

   

2013, ഡിസംബർ 31, ചൊവ്വാഴ്ച

GOOD BYE...2013......


       2013  വിടപറയുന്നു ...പിങ്ക്ബെർഗ് ന് പറയാൻ ഒരുപാടുണ്ട്......പിങ്ക്ബെർഗിനു ഒരുപാട് വാർത്തകൾ നൽകിയ വർഷമായിരുന്നു 2013. രൂപ രൂപ എന്ന് പറഞ്ഞ് നിലവിളിക്കുന്ന ധന മന്ത്രാലയവും റിസർവ്വ് ബാങ്കും,സാമ്പത്തിക പ്രതിസന്ധി , വിലക്കയറ്റം, ധനക്കമ്മി, പണപ്പെരുപ്പം,വ്യാപാരക്കമ്മി,പിൻവലിച്ചു കൊണ്ടുപോകുന്ന നിക്ഷേപങ്ങൾ,ഇപ്പോൾ പിന്വലിക്കുമെന്ന് പറഞ്ഞ് നിരന്തരം പേടിപ്പിക്കുന്ന ഉത്തേജന പാക്കേജുകൾ,മൂല്യത്തകർച്ച,ഓഹരി  വിപണിയിലെ ഇറക്കങ്ങൾ തുടങ്ങിയ ശീർഷകങ്ങളിൽ  പിങ്ക്ബെർഗിനുള്ള ഒരുപാട് വിഭവങ്ങൾ 2013 തന്നു....ഉള്ളിയെ മനപ്പൂർവ്വം മറന്നതാണ്.....ഇപ്പോൾ പറയുന്നതിലെ ഔചിത്യ കുറവ് പരിഗണിച്ച്....
        
            ഞാൻ എന്റെ പിങ്ക്ബെർഗിലൂടെ 2013 നെ കാണുകയാണ്...പലപ്പോഴും പിങ്ക്ബെർഗിന്റെ ചട്ടക്കൂടിൽ ഞാൻ  ശ്വാസം കിട്ടാതെ പിടയാറുണ്ട് .....പക്ഷെ ഞാൻ ഈ പാരതന്ത്ര്യത്തെ ആസ്വദിക്കുകയാണ്....കാരണം പിങ്ക്ബെർഗിനോട് എനിക്ക് അത്രയും സ്നേഹമുണ്ട്.....

          പിങ്ക്ബെർഗ് പിറന്നത് 2013 ലാണ്...

              2012ന്റെ അവസാന ദിനങ്ങളിൽ  ഡെൽഹിയിലെ തെരുവോരങ്ങളിൽ തെളിഞ്ഞ മെഴുതിരികളുടെ വെളിച്ചത്തിൽ ഞാൻ  ഒരു തീവ്ര ഫെമിനിസറ്റ് ആയി  മാറിയോ എന്ന സംശയത്തിലാണ്  2013  നെ വരവേറ്റത്.  ഫെമിനിസ്റ്റ് എന്ന് ഞാൻ എന്നെ വിളിക്കുന്നില്ലെങ്കിലും ആ തീവ്രത ഇപ്പോഴും ജ്വലിക്കുന്നുണ്ട് .....

              2013 എനിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു .........എഴുതിയ പരീക്ഷകളിലെല്ലാം വിജയിച്ച വർഷം...പക്ഷെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ( ഞാൻ നഷ്ടപ്പെടുത്തിയ ) നേട്ടങ്ങളും ഒരുപാടുണ്ട്....ഞാൻ വലിയവരെന്ന് വിശ്വസിക്കുന്ന ഒരുപാട്  പേരെ കണ്ടുമുട്ടി.....എനിക്ക് പുതിയ പുതിയ ചിന്താ തലങ്ങൾ തുറന്നു തന്നവർ....2013 മാർച്ച്‌ 16 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനങ്ങ ളിൽ ഒന്നാണ്.

        എന്നും പുതിയ അറിവുകൾ കൊണ്ട് പുസ്തകത്തിന്റെ 10 പേജുകൾ എങ്കിലും നിറക്കാൻ ആഗ്രഹിക്കുന്ന ഒരു നല്ല വിദ്യാർത്ഥിനി ആയിരുന്നു 2013 ന്റെ പകുതി വരെ ഞാൻ... ഞാൻ വായിച്ചു തുടങ്ങിയ വർഷം.  പക്ഷെ ...... വിദ്യാർത്ഥി എന്ന സ്വതന്ത്ര തലത്തിൽ നിന്നും ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുള്ള കാൽവെയ്പ് ആയിരുന്നു 2013 ന്റെ പകുതിക്ക് ശേഷം സംഭവിച്ചത്....പറിച്ചു നടലിൽ അടർന്നു പൊട്ടിയ വേരുകൾ പുതിയ മണ്ണിൽ നിന്നും ജലവും ലവണവും ആഗിരണം ചെയ്തു തുടങ്ങിയോ എന്ന് ഞാൻ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ...
     
          എനിക്ക് എങ്ങനെ ആയിരുന്നു 2013 എന്ന് ഞാൻ ഇനിയും പറഞ്ഞില്ല അല്ലെ...ഒരുപാട് പ്രമുഖരുമായി (എന്റെ കാഴ്ച്ചപ്പാടിൽ) ആശയവിനിമയം നടത്താൻ സാധിച്ചു....ഏഷ്യയിലെ മാർക്കറ്റിംഗ് ,ബിസിനെസ്സ് പ്രസിദ്ധീകരങ്ങളെ കുറിച്ച് ഒരു അമേരിക്കൻ അട്വേർടൈസിംഗ് ബുക്ക്‌ പ്രസാധകർക്ക്   വേണ്ടി ലേഖനം തയ്യാറാക്കാൻ അവർ ഏഷ്യ യിൽ നിന്ന് തിരഞ്ഞെടുത്തത് എന്നെ ആയിരുന്നു. GOODVERTISING എന്ന advertisng ബുക്ക്‌ എഴുതിയ തോമസ്‌ കൊസ്റ്റ്ലെർ ആണ് 2013  ഇൽ പരിചയപ്പെടാൻ പറ്റിയ ഒരു വ്യക്തിത്വം... ഒരുപാട് പ്രമുഖരുമായും  സംസാരിക്കാൻ കഴിഞ്ഞു.  THANKS to TWITTER..

       2013 ലാണ് ഞാൻ facebook ഇൽ അംഗമാകുന്നത്...പിങ്ക്ബെര്ഗിനു കുറച്ച് വായനക്കാരെ അധികം കിട്ടി  എന്നല്ലാതെ മറ്റൊന്നും ഒരു facebook account കൊണ്ട് എനിക്ക് നേടാനായില്ല.

           എനിക്ക് പഠിക്കാതെ പറ്റില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ്  വീണ്ടും ഒരു വിദ്യാർത്ഥിനി ആകാനുള്ള തീരുമാനമെടുക്കുന്നു... ഒരുപാട് സമയം പ്രയോജനപ്പെടുത്തുകയും അതിലേറെ സമയം വെറുതെ കളയുകയും ചെയ്ത എന്റെ 2013 നു വിട.
 
   പിങ്ക്ബെർഗിനു പറയാൻ രൂപ 70 രൂപയുടെ വക്കിലെത്തിയ സെപ്റ്റംബെർ 28 ഉം ഓഹരി വിപണികൾ കുതിച്ചുയർന്ന ദീപാവലി സമയങ്ങളും മിന്റ് സ്റ്റ്രീറ്റിനു സ്മാർട്ട്‌ ബോസ്സിനെ കിട്ടിയ സെപ്റ്റംബർ 4 ഉം  അമേരിക്കൻ ട്രഷറി  അടച്ചു പൂട്ടിയ ഒക്ടോബർ 1 ഉം തുടങ്ങിയ ദിനങ്ങളും  മാത്രമായിരിക്കും .......എങ്കിലും......

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ഇത് പിങ്ക് ബെർഗിനു വേണ്ടിയുള്ള തേജ്പാൽ വാർത്ത‍



               ഞാൻ എന്റെ മാനത്തിനു വേണ്ടി പൊരുതുമ്പോൾ ഇയാൾ തന്റെ സ്വത്ത്‌ സംരക്ഷിക്കാനായി  യുദ്ധം ചെയ്യുന്നു. കേരളത്തിലെ വാർത്താ മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ നല്കിയില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ ശ്രദ്ധിച്ച ഒരു വാചകമാണിത്. ഗോവ പെണ്‍കുട്ടിയുടെ  (മധ്യമങ്ങൾ അവളെ ഈ ഓമനപ്പേരിട്ട് വിളിച്ചു തുടങ്ങിയോ എന്നെനിക്ക് അറിയില്ല )  മൊഴിയാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനും ആഡംബരപ്രിയനുമായ ഒരു മാതൃകാ ജേർണലിസ്റ്റിനെതിരെ പറഞ്ഞ പെണ്‍കുട്ടിയുടെ  വാക്കുകൾക്ക് പക്ഷേ വേണ്ടത്ര ശ്രദ്ധ കിടിയില്ലെന്നാണ് പിങ്ക്ബെർഗിന്റെ അഭിപ്രായം .


                      തേജ്പാലിന്റെ സ്വത്തുകളെപറ്റി അറിയുന്ന ഒരേ ഒരാൾ ഒരു പക്ഷെ തേജ്പാൽ   മാത്രമായിരിക്കും. അതുകൊണ്ടാണ് ഒരു മാധ്യമങ്ങളിലും ഇത് സംബന്ധിച്ച യാതൊരു വാര്ത്തകളും വന്നു കാണാത്തത്. ഒരു ചെറുകിട ഓണ്‍ലൈൻ പത്ര മാസികയുടെ സബ്എഡിറ്ററായിരുന്ന തേജ്പാൽ  എത്ര പെട്ടന്നാണ് ഒരു ശത കോടീശ്വരനും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു താരവുമായി    മാറിയത് ??!! 
            
       മെയ്ഫെയറിലും  മൻഹട്ടനിലും  ബോളിവുഡിലും ഹോളിവുഡിലും നിറയെ സുഹൃത്തുക്കൾ .ഡൽഹിയിലും മഷൊബറയിലും കസാലിയിലും സ്വന്തമായി സ്ഥലവും മാളികകളും.   ഗോവയിൽ പക്ഷെ തേജ്പാൽ വിലക്ക് വാങ്ങിയത് ഒരു ഗ്രാമം മുഴുവനായാണ്. 
                     
                            അത്താഴവിരുന്ന് ലണ്ടനിലെയോ ലോസ് ആഞ്ചലസിലെയോ സുഹൃത്തുക്കൾക്കൊപ്പമെന്ന് തീരുമാനിച്ചാൽ ചാർട്ടേഡ് വിമാനത്തിൽ പറന്നുപോയി വിരുന്നിനു ശേഷം തിരിച്ചു വരുന്ന ഒരു പതിവ് തേജ്പാലിനുണ്ടായിരുന്നു. 

               തിങ്ക്‌ ഫെസ്റ്റിവൽ ആയിരുന്നു തേജ്പാലിന്റെ മറ്റൊരു ആഡംബരം . ഗോവയിലെ ഏറ്റവും വലിയ നക്ഷത്ര ഹോട്ടലായ 'GRAND HYATT' ആയിരുന്നു   തിങ്ക്‌  ഫെറ്റിവലിന്റെ സ്ഥിരം വേദി. ലോകത്തിലെ ഏറ്റവും പ്രശ സ്തരായ  ചിന്തകരും എഴുത്തുകാരും മാധ്യമ പ്രവർത്തകരുമാണ് ഈ ചിന്ത ഉത്സവത്തിന് വരുന്നത് എന്നൊന്നും തെറ്റി ധരിക്കല്ലേ ... ലോക സിനിമയിലെ കത്തിനിൽക്കുന്ന താര പ്ര ഭകളും മറ്റ് പ്രശസ്തരും ആയിരുന്നു തെജ്പാലിന്റെ അ തിഥികളായി എത്തുന്ന ചിന്തകർ. 

                      ധാരാളം പണം ചിലവഴിക്കാനുള്ളവർക്ക് മാത്രമാണ് ഈ ഉത്സവത്തിലെക്ക് പ്രവേശനമുള്ളൂ.19,000  രൂപയാണ് പ്രവേശന ഫീസ്‌. ഈ  ഉത്സവം ഹോട്ടലുകാർ തങ്ങളുടെ ഏറ്റവും വലിയ മാർക്കെറ്റിംഗ് ഇവേന്റായാണ് കണ്ടിരുന്നത്. ഗുരുതരമായ പരിസ്ഥിതി നിയമ  നടത്തിയ ഹോട്ടലിനെതിരെയുള്ള കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ്. 

                     സെലിബ്രിട്ടികൾക്കായി മാത്രം തേജ്പാൽ ഒരുക്കുന്ന ഈ ചിന്ത ഉത്സവങ്ങൾ തുടക്കം മുതലേ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. 2011 ഇൽ തന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഗ്ലാമറസ് ചിന്തകരെ കണ്ടപ്പോൾ തന്റെ സ്വപ്ന സക്ഷാത്കാരമെന്നാണ് തേജ്പാൽ പറഞ്ഞത്. അന്ന് തേജ്പാൽ നടത്തിയ വിവാദമായ പ്രസ്താവന അതേ ഭാഷയിൽ തന്നെ ഞാനും വിവരിക്കാം .
            
"THINK,YOU ARE IN GOA ,DRINK AS MUCH YOU WANT, EAT...AND SLEEP WITH WHOEVER YOU THINK OF....  BUT GET READY TO ARRIVE EARLY AT THE EVENT AS WE HAVE A PACKED HOUSE"
                            
                                ആവശ്യമുള്ള അത്രയും കുടിക്കുകയും ഇഷ്ടമുള്ളതെല്ലാം തിന്നാനും  ഇഷ്ടമുള്ളവരുടെ കൂടെ ഉറങ്ങാനും അന്നത്തെ തിങ്ക്‌ ഫെസ്റ്റിവലിൽ ആഹ്വാനം ചെയ്ത ഈ മാതൃകാ പത്രപ്രവർത്തകൻ 2013 ഇൽ ഇത്ര ചെറിയ വിവാദമല്ലേ ഉണ്ടാക്കിയുള്ളു ???

                        അക്രമങ്ങളുടെയും അഴിമതികളുടെയും പല സ്വകാര്യതകളുടെയും  നേരെ നേരെ ക്യാമറ ചൂണ്ടിയ സ്റ്റിങ്ങ് ഓപ്പറേഷൻ എന്ന ഓമന പേ രിട്ട് വിളിക്കുന്ന തേജ്പാൽ ജേർണലിസത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത് സ്വയം പരിഹസ്യയവാൻ ഞാനില്ല. എന്നാലും തേജ്പാൽ നടത്തിയ ഇത്തരം പേന (ക്യാമറ) യുദ്ധത്തിന്റെ ഫലങ്ങൾ പുറത്തു വന്നതിലും  അധികം വെളിച്ചം കാണാത്തവയാണെന്ന് ഞാൻ പറഞ്ഞുകൊള്ളട്ടെ. കോടിക്കണക്കിനു രൂപക്ക് വിറ്റുപോയ അഴിമതി-അവിഹിത കഥകൾ!!
                      
                          തെജ്പാലിനെ റോൾമോഡലായി കണ്ട ഒരുപാട് മാധ്യമ വിദ്യാർത് ഥികളുണ്ടായിരുന്നു...പാവങ്ങൾ ..ഞാൻ എന്തായാലും ആ ഗണത്തിൽ പെടില്ല. നീരാ റാ ഡിയകേസ്  വന്നപ്പോൾ വിഗ്രഹങ്ങൾ പലതും ഉടഞ്ഞപ്പോൾ വിഗ്രഹങ്ങൾ സൃഷ്ട്ട്ടിക്കുന്ന  പണി ഞാൻ നിർത്തിയിരുന്നു.......

2013, നവംബർ 18, തിങ്കളാഴ്‌ച

POLITICIAN =IDIOT?

CNR RAO blames  politicians who all are responsible for 'budget making'  or allocating funds for different sectors. The BHARAT RATNA -the highest civilian award winner calls every politician as IDIOTS  because they don't know the importance of proper funding to science and technology department. Ok.. to an extent I am agreeing with him. But can we reduce our fund for defense instead? No.Never.. and no politicians cannot avoid the calls of hungry from the mass poor . At the same time they cannot make policies that adversely affect corporate' s (which directly affects the vote bank,. .and they are the decision makers..right?).

           but the comments from a Bharat Ratna winner regarding his rewards and salary was extreemly substandard, I think.

                        finally in my view a politician more specifically a  finance minister should  be a good manager, good economist, good statistician etc.. etc... and ULTIMATELY A GOOD IDIOT  TOO!!!!

2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

നാളെ അറിയാം

നാളെ അറിയാം


നാളെ സെപ്റ്റംബർ  18. ലോകരാജ്യങ്ങൾ  മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ദിവസം . ഇന്ത്യഅടക്കമുള്ള  ഏഷ്യൻ രാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ മാറ്റി മറിക്കാൻ കഴിയുന്ന നയങ്ങളും തീരുമാനങ്ങളും ഉണ്ടായേക്കാവുന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ അവലോകന യോഗം നാളെയാണ് നടക്കുന്നത്.

       2008 ൽ അമേരിക്കയെ പിടികൂടിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ  നിന്ന് അമേരിക്ക പൂർണമായി കരകയറി. സാമ്പത്തിക  പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും മറ്റു വികസ്വര രാജ്യങ്ങളിലുമായി  നിക്ഷേപിച്ച കടപ്പത്രങ്ങളും ബോണ്ടുകളും നിക്ഷേപങ്ങളും ഇനി സുഗമമായി പിൻവലിച്ച്  സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാമെന്ന സുരക്ഷിത സാമ്പത്തിക സ്ഥിതിയിലാണ് അമേരിക്ക ഇപ്പോൾ.

        ഇങ്ങനെ ഇന്ത്യക്ക് നല്കിയ സാമ്പത്തിക പാക്കേജുകളും പിൻവലിക്കാൻ പോകുന്നു എന്നൊരു സൂചന ഫെഡ് ചെയർമാൻ ജൂണ്‍ മാസത്തിലേ നല്കിയിരുന്നു. ഈ സൂചനയുടെ മാത്രം ഫലമാണ് "ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ" എന്ന ലേബലിൽ നാം കണ്ടതൊക്കെ.   രൂപയുടെ മൂല്യം സർവകാല റെക്കോഡ് ആയ 68.80 ൽ എത്തിയതും ഇതിന്റെ പ്രതിഫലനമായിരുന്നു. വിദേശനിക്ഷേപകർ കൂട്ടത്തോടെ നമ്മുടെ ഓഹരി വിപണികളിൽ നിന്നും ഡോളറുകളായി നിക്ഷേപം പിൻവലിച്ചതും അങ്ങനെ ഡോളറിന്റെ ഡിമാന്റ് കുത്തനെ കൂടിയതും എന്നു വേണ്ട നാം വാങ്ങുന്ന ഓരോ സാധനത്തിനും വില കൂടിയതും എല്ലാം ഈ  വാക്കിന്റെ പുറത്താണ്. നമ്മുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമാല്ലായിരുന്നു എന്ന കാരണം പറയാമെങ്കിൽ കൂടിയും...

              സാമ്പത്തിക പാക്കേജുകൾ പിൻവലിക്കുന്നു എന്നു കേട്ടപ്പോൾ ഇതായിരുന്നു ഫലം എങ്കിൽ നാളെ പിൻവലിക്കാനുള്ള തീരുമാനമെടുത്താൽ എന്താകും ഇന്ത്യൻ സാമ്പത്തിക മേഖലയുടെ സ്ഥിതി??

                   നാളെ അമേരിക്കയിൽ നിന്ന് കേൾക്കുന്ന വാർത്ത‍ എന്തു തന്നെ ആയാലും അത് അത്ര  നന്നായിരിക്കില്ല എന്ന് തന്നെയാണ് ചൈനയും ബ്രസീലും എല്ലാം പറയുന്നത്.

                  ഒരാൾ പറയാൻ പോകുന്ന വാക്കുകൾക്ക് ഇത്ര ശക്തിയോ? അനേകം ലോക രാജ്യങ്ങളുടെ  സാമ്പത്തിക മേഖലയെ മാറ്റി മറിക്കാൻ ബെന് ബെർണാങ്കെ നാളെ പറയാൻ പോകുന്ന വാക്കുകൾക്ക് കഴിയും.

               ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ആളുകളുടെ ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ പ്രഥമ സ്ഥാനം ബെർണാങ്കെക്ക് കൊടുത്തത് വെറുതെ ആവില്ലല്ലോ?